ബംഗളൂരു നഗരത്തിൽ 17 വളർത്തുമൃഗങ്ങളെ കൊന്നുതിന്ന പുലി സി.സി.ടി.വിയിൽ പതിഞ്ഞു

ബംഗളൂരു: ജനവാസകേന്ദ്രത്തിൽ പ്രവേശിച്ച്​ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരു നഗരത്തെ ഭീതിയിലാഴ്​ത്തി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നന്ദിയിലെ ഇടനാഴിയിൽ സ്ഥാപിച്ച സി.സി.ടി.വിയിലാണ്​ പതിഞ്ഞത്​. ഗിരിനഗര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് പുലി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക്​ പുലി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്​. ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതായിരുന്നു ഇൗ ദൃശ്യങ്ങള്‍.

കഴിഞ്ഞ ഞായറാഴ്​ച്ചയായിരുന്നു സംഭവം നടന്നത്​. ആറ്​ ആടുകളെയും 11 ആട്ടിൻകുട്ടികളെയുമടക്കം 17 വളര്‍ത്തുമൃഗങ്ങളെയായിരുന്നു പുലി പിടിച്ചു കൊണ്ടുപോയത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലെ ഷെഡിനുള്ളിൽ പ്രവേശിച്ചാണ്​ പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്.

ഞായറാഴ്​ച രാത്രി എട്ടരയോടെ വളർത്തുമൃഗങ്ങൾക്ക്​ ഭക്ഷണം നൽകി വീട്ടിലേക്ക്​ പോയതായി ഷെഡിൽ ജോലി നോക്കുന്ന തൊഴിലാളി പറഞ്ഞു. പിറ്റേന്ന്​ രാവിലെ തിരിച്ചുവന്നപ്പോൾ ആടുകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. എന്തായാലും സംഭവത്തിന്​ ശേഷം രാത്രി അനാവശ്യമായി പുറത്തിറങ്ങരുതെന്ന്​ വനംവകുപ്പ്​ പരിസരവാസികളോട്​ നിർദേശിച്ചിട്ടുണ്ട്​. പുലിയെ പിടികൂടാനായി പരിശ്രമം തുടങ്ങിയ അവർ നാട്ടുകാരോട്​ പരിഭ്രാന്തരാകേണ്ട എന്നും അറിയിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.