ജയ്പൂര്‍: രാജസ്ഥാനിലെ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രേതബാധയുണ്ടെന്ന ആരോപണവുമായി എം.എൽ.എമാർ. ബാധ ഒഴിപ്പിക്കാൻ പൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ എം.എൽ.എമാർ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതിയും നൽകിയിട്ടുണ്ട്.
രണ്ട് എം.എൽ.എമാരുടെ അകാല മരണത്തെത്തുടര്‍ന്നാണ് മറ്റുള്ളവര്‍ പ്രേതബാധ ആരോപിക്കുന്നത്. നഥ്ഡ്വാര എം.എൽ.എ കല്യാണ്‍ സിങും മംഗളഗഢ് എം.എൽ.എ കീര്‍ത്തി കുമാരിയും അടുത്തിടെ മരിച്ചിരുന്നു.
ജ്യോതിനഗറില്‍ 16.96 ഏക്കറിലാണ് രാജസ്ഥാന്‍ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 2001 ലാണ് ഇവടെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മ്മിച്ചത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളില്‍ ഒന്നാണിത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ എം.എൽ.എമാരെ ഭയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.