മോദിക്കും യോഗിക്കുമെതിരെ അധിക്ഷേപ പോസ്റ്റുകളിട്ട നിയമവിദ്യാർഥി അറസ്റ്റിൽ

ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റിട്ട നിയമവിദ്യാർഥി അറസ്റ്റിൽ. ഗോരഖ്പുർ ദീൻദയാൽ ഉപാധ്യായ യൂണിവേഴ്സിറ്റി വിദ്യാർഥി അരുൺ ജാദവ് എന്ന വിദ്യാർഥിയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്.

സംഭവത്തിൽ സ്വമേധയ കേസെടുത്ത പൊലീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നതിന് പുറമെ ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ ഇയാൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

ചൗരി ചൗരിയിലെ പണ്ഡിത്പുര സ്വദേശിയാണ് വിദ്യാർഥി. അറസ്റ്റിന് പിന്നാലെ ഒന്നാംവർഷ നിയമ വിദ്യാർഥിയായ ഇയാളെ സസ്പെൻഡ് ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു അച്ചടക്ക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. വിദ്യാർഥിക്ക് പറയാനുള്ളത് എന്താണെന്ന് അറിയാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കഴിഞ്ഞില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

അതേസമയം, വിദ്യാർഥി സോഷ്യൽമീഡിയയിൽ  പോസ്റ്റ് ചെയ്തത് എന്താണെന്ന് വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.