ബംഗളൂരുവിലും മംഗളൂരുവിലും നിരോധനാജ്​ഞ

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ പ്രതിഷേധങ്ങൾ നേരിടാൻ പൊലീസ്​ ഇടപെടൽ. മംഗളൂരു, ബംഗളൂരു നഗരങ്ങളിൽ സിറ്റി പൊലീസ്​ കമീഷണർമാർ നിരോധനാജ്ഞ ഏർപ്പെടുത്തി. ബംഗളൂരുവിൽ വ്യാഴാഴ്​ച രാവിലെ ആറു മുതൽ ശനിയാഴ്​ച അർധരാത്രിവരെയാണ്​ നിരോധനാജ്ഞ ഏർപ്പെടുത്തിയത്​.

വ്യാഴാഴ്​ച ബംഗളൂരുവിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറാനിരിക്കെയാണ്​ പൊലീസ്​ നീക്കം. മുൻകരുതൽ നടപടിയെന്ന നിലക്കാണ്​ തീരുമാനമെന്നും മറ്റു സ്​ഥലങ്ങളിലെപോലെ ബംഗളൂരു നഗരത്തിൽ അക്രമങ്ങൾക്ക്​ അവസരമൊരുക്കില്ലെന്നും സിറ്റി പൊലീസ്​ കമീഷണർ ഭാസ്​കർ റാവു പറഞ്ഞു.
ചില സാഹചര്യങ്ങളിൽ പ്രതിഷേധ ധർണക്കുമാത്രം അനുമതി നൽകുമെന്നും റാലികൾ സംഘടിപ്പിക്കാനാവില്ലെന്നുമായിരുന്നു സിറ്റി പൊലീസ്​ കമീഷണർ ആദ്യം അറിയിച്ചത്​. പിന്നാലെയാണ്​ നിരോധനാജ്ഞ തീരുമാനം.

വ്യാഴാഴ്​ച ബംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിലായി മൂന്നു​ സമരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ‘ഞങ്ങൾ ഭാരതീയരാണ്’​ എന്ന തലക്കെട്ടിൽ ബഹുജന പ്രതിഷേധം വ്യാഴാഴ്​ച രാവിലെ 11ന്​ ബംഗളൂരു ടൗൺഹാളിന്​ മുന്നിലും ഇടതു സംഘടനകളുടെ പ്രതിഷേധം രാവിലെ 11ന്​ മൈസൂർ ബാങ്ക്​ സർക്കിളിലും വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളുടെ പ്രതിഷേധം വൈകീട്ട്​ അഞ്ചിന്​ ടൗൺഹാളിന്​ മുന്നിലുമായിരുന്നു പ്രഖ്യാപിച്ചത്​. നിരോധനാജ്ഞയുണ്ടെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ്​ സമര സംഘാടകർ.

Tags:    
News Summary - Large Gatherings Banned In Karnataka Amid Citizenship Act Protests -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.