മംഗളുരു: കൊങ്കൺ പാതയുടെ ഭാഗമായി മംഗളൂരുവിലെ കുലശേഖരയിൽ വീണ്ടും മണ്ണിടിഞ്ഞു. വെ ള്ളിയാഴ്ച പുലർെച്ച ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യുന്നതിനിടെയാണ് ശന ിയാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞത്. വെള്ളിയാഴ്ച രാത്രി മുതൽ ഇതുവഴിയുള്ള ട്രെയിൻ സർ വിസ് പൂർണമായും നിർത്തിവെച്ചിരുന്നു. വീണ്ടും മണ്ണിടിഞ്ഞതോടെ തിങ്കളാഴ്ച വരെ ഇതുവഴിയുള്ള ട്രെയിൻ സർവിസ് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി തിങ്കളാഴ്ച സുരക്ഷാ പരിശോധന നടത്തും. തുടർന്നായിരിക്കും ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുക.
ശനിയാഴ്ച രാവിലെ വീണ്ടും മഴ പെയ്തതോടെയാണ് ട്രാക്കിന് സമീപത്തെ കുന്നിെൻറ ഒരുഭാഗം വീണ്ടും ഇടിഞ്ഞത്. പൂർണമായും മണ്ണിടിച്ചിൽ ഒഴിവാക്കണമെങ്കിൽ ട്രെയിൻ സർവിസ് ദിവസങ്ങളോളം നിർത്തി കുന്നിെൻറ ചരിവ് കൂട്ടേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച പുറപ്പെടേണ്ട തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം -നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) എന്നിവ ഷൊർണൂരിൽനിന്നും പാലക്കാട് വഴി തിരിച്ചുവിടും.
ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകൾ: കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്(12202), എറണാകുളം-മുംബൈ ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224). ഞായറാഴ്ചയും തിങ്കളാഴ്ചയും റദ്ദാക്കിയ ട്രെയിനുകൾ: മംഗളൂരു-മഡ്ഗാവ് പാസഞ്ചർ (56640), മംഗളൂരു-മഡ്ഗാവ് ഇൻറർസിറ്റി എക്സ്പ്രസ്(22636), മഡ്ഗാവ്-മംഗളൂരു പാസഞ്ചർ (56641), മഡ്ഗാവ്-മംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് (22635). ഞായർ, തിങ്കൾ ദിവസങ്ങളിൽ മഡ്ഗാവ്-മംഗളൂരു (70105), മംഗളൂരു-മഡ്ഗാവ് ഡമു, പാസഞ്ചർ ട്രെയിനുകൾ (70106) തോക്കൂറിനും മംഗളൂരു സെൻട്രലിനും ഇടയിൽ സർവിസ് നടത്തില്ല. ലോക്മാന്യ തിലക്-മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് (12619), മംഗളൂരു-ലോക്മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസ് (12620) എന്നിവയും മുംബൈ സി.എസ്.ടി- മംഗളൂരു ജങ്ഷൻ (12133), മംഗളൂരു ജങ്ഷൻ -മുംബൈ സി.എസ്.ടി (12134) എന്നീ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും സൂറത്കലിനും മംഗളൂരു സെൻട്രലിനും ഇടയിൽ സർവിസ് നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.