ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ വീണ്ടും സംഘ്പരിവാറിന്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍. മുന്‍ യു.പി.എ സര്‍ക്കാര്‍ മരവിപ്പിച്ച ഉത്തരവ് പുന$സ്ഥാപിച്ചാണ് ആര്‍.എസ്.എസ്, ബി.ജെ.പി, അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്ത് എന്നിവയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും മറ്റ് ആത്മീയ സംഘടനകള്‍ക്കും കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുനല്‍കുന്നത്.  ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, റൗസ് അവന്യൂ, കോട്ല റോഡ്, ആ.കെ പുരം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘടനകള്‍ക്ക് വഴിവിട്ട് ഭൂമി അനുവദിച്ചത്. വാജ്പേയ് സര്‍ക്കാറിന്‍െറ കാലത്താണ് 225 സംഘടനകള്‍ക്ക് ഡല്‍ഹിയില്‍ ഭൂമി അനുവദിച്ചത്. പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍, ഇടപാടില്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ യോഗേഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെവെച്ച്  പുന$പരിശോധിച്ചു. 125 സ്ഥലങ്ങളിലെ ഭൂമി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കുമാണ് നല്‍കിയിരിക്കുന്നതെന്ന് കമീഷന്‍ കണ്ടത്തെി. ഇതില്‍  32 എണ്ണം റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്തു. ബാക്കി 93 സ്ഥലങ്ങളുടെയും കൈമാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും  കണ്ടത്തെി. തുടര്‍ന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ പരിശോധിച്ച് 29 ഇടത്തെ ഭൂമിക്കുള്ള അനുമതി കൂടി റദ്ദാക്കുകയായിരുന്നു. ഇതില്‍ 26 പേര്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ബാക്കി മൂന്ന് സംഘടനകള്‍ കിട്ടിയ ഭൂമി തിരിച്ചു നല്‍കി. അങ്ങനെയിരിക്കെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും രണ്ടംഗ കമ്മിറ്റിയെ വെച്ച് പരിശോധന നടത്തി. ഈ കമ്മിറ്റി യു.പി.എ സര്‍ക്കാറിന്‍െറ തീരുമാനം കാറ്റില്‍ പറത്തിയാണ് പഴയ ഉത്തരവ് പുന$സ്ഥാപിച്ച് ഭൂമി അനുവദിച്ചത്.
ഭൂമി ലഭിച്ച സംഘടനകള്‍: (സംഘടനയുടെ പേര്, മാതൃസംഘടന, പ്രവര്‍ത്തിക്കുന്ന മേഖല, ഭൂമിയുടെ അളവ്, സ്ഥലം ക്രമത്തില്‍)
1. ഭാരതീയ കിസാന്‍ സംഘ്-ആര്‍.എസ്.എസ്, കൃഷി, 476 ചതുരശ്ര മീറ്റര്‍, ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്(ഡി.ഡി.യു മാര്‍ഗ്). 2. ധര്‍മ യാത്ര മഹാസംഘ്, വി.എച്ച്.പി, തീര്‍ഥാടനം, 476 ച.മീ, റൗസ് അവന്യൂ. 3. ഡോ. മുഖര്‍ജി സ്മൃതി ന്യാസ്, ബി.ജെ.പി, 3287 ച.മീ, പണ്ടാര റോഡ്. 4. സ്റ്റുഡന്‍റ്സ് എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ സ്റ്റേറ്റ് ലിവിങ്-വി.എച്ച്.പി, ദേശീയോദ്ഗ്രഥനം, 1428 ച.മീ, ഡി.ഡി.യു മാര്‍ഗ്. 5. അഖില്‍ ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം-ആര്‍.എസ്.എസ്, 506 ച.മീ, എം.ബി റോഡ്. 6. വേദ വിജ്ഞാന്‍ മഹാവിദ്യാപീത്-ആര്‍ട്ട് ഓഫ് ലിവിങ്, വ്യക്തിത്വ വികസനം, 850 ച.മീ, റൗസ് അവന്യൂ. 7. സ്വദേശി ജാഗരണ്‍ ഫൗണ്ടേഷന്‍-ആര്‍.എസ്.എസ്, സാമ്പത്തികം, 850 ച.മീ, കോട്ല റോഡ്. 8. സമര്‍ഥ് ശിക്ഷാസമിതി-ആര്‍.എസ്.എസ്, സ്കൂള്‍, 8.9 ഏക്കര്‍ ഡല്‍ഹിയില്‍  നാലിടത്തായി. 9. വൈശ് അഗര്‍വാള്‍ എജുക്കേഷന്‍ സൊസൈറ്റി-എന്‍.ജി.ഒ, കായിക മന്ത്രി വിജയ് ഗോയല്‍ വൈസ് പ്രസി, 952 ച.മീ. ഡി.ഡി.യു മാര്‍ഗ്. 10. സംസ്കൃത ഭാരതി-ആര്‍.എസ്.എസ്, സംസ്കൃത ഭാഷാപോഷണം, 1428 ച.മീ, ഡി.ഡി.യു മാര്‍ഗ്. 11. സംസ്കാര്‍ ഭാരതി-ആര്‍.എസ്.എസ്, 476 ച.മീ, ഡി.ഡി.യു മാര്‍ഗ്. 12. വിശ്വ സമ്പത് കേന്ദ്ര-ആര്‍.എസ്.എസിന്‍െറ ഒൗദ്യോഗിക മാധ്യമ കേന്ദ്രം, 1044.09 ച.മീ, റൗസ് അവന്യൂ. 13. വിദ്യാഭാരതി അഖില്‍ ഭാരതീയ ശിക്ഷ സന്‍സ്ഥാന്‍, 952 ച.മീ, ഡി.ഡി.യു മാര്‍ഗ്. 14. എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഫൗണ്ടേഷന്‍-ബ്രഹ്മകുമാരീസ്, 249.10 ച.മീ, ആര്‍.കെ. പുരം. 15. ആര്യ പ്രാദേശിക് പ്രതിനിധി സഭ- ആര്യ സമാജം സംഘടന, 944 ച.മീ. 16. സേവഭാരതി-ആര്‍.എസ്.എസ്, 399 ച.മീ, ഭായ് വീര്‍ സിങ് മാര്‍ഗ്, സേവ ഇന്‍റര്‍നാഷനല്‍-ഹിന്ദു സ്വയം സേവക് സംഘ്, 476 ച.മീ, ഡി.ഡി.യു മാര്‍ഗ്.

Tags:    
News Summary - land alloted to rss in delhi,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.