അപകടത്തിൽ മരിച്ച യാചകന് ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപം

മുംബൈ: അപകടത്തിൽ മരിച്ച യാചകന്‍റെ വീട്ടിൽ കണ്ടെത്തിയത് 8.77 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ രേഖകളും 1.5 ല ക്ഷം രൂപയുടെ നാണയത്തുട്ടുകളും. ബിർജു ചന്ദ്ര ആസാദ് എന്നയാളാണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്. മരണ വിവരം അറിയിക്കാൻ ബന്ധുക്കളെ അന്വേഷിച്ച് പൊലീസ് ഗോവൻഡിയിലെ ചേരിയിലെ ഒറ്റ മുറി വീട്ടിലെത്തുകയായിരുന്നു.

ചേരിയിൽ ബിർജു ചന്ദ്ര ഒറ്റക്കായിരുന്നു താമസം. വീട് പരിശോധിച്ച പൊലീസ് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം കണ്ടെത്തുകയായിരുന്നു. വിവിധ ബാങ്കുകളിലായാണ് സ്ഥിര നിക്ഷേപം നടത്തിയിരിക്കുന്നത്.

പൊലീസ് മണിക്കൂറുകളെടുത്താണ് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ബിർജു ചന്ദ്രയുടെ ബന്ധുക്കൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - lakhs-including-bank-deposits-found-in-dead-mumbai-beggars-home-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.