ന്യൂഡൽഹി: നിക്ഷേപകരെ സഹായിക്കാനും വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട് പുതിയ തൊഴിൽ നിയമനിർമാണത്തിന് കേന്ദ്ര നീക്കം. തൊഴിൽ വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, ക്ഷേമം എന്നീ വിഭാഗങ്ങളിലെ 44 നിയമങ്ങളെ സംയോജിപ്പ ിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് ആലോചന. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ധനമന്ത്രി നിർമല സീതാരാമൻ, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം.
പാർലെമൻറിെൻറ അടുത്ത സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നും അതിനു മുമ്പ് കരട് ബിൽ കാബിനറ്റിൽ അവതരിപ്പിക്കുമെന്നും തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ പറഞ്ഞു. കരട് തയാറാക്കുന്നതിനു മുമ്പ് എല്ലാ പ്രധാന തൊഴിൽ സംഘടനകളുമായി കൂടിയാലോചിക്കും. സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട്, ഇ.എസ്.ഐ, പ്രസവാനുകൂല്യം, നഷ്ടപരിഹാര നിയമം തുടങ്ങിയവ ഏകീകരിച്ച് ഒന്നാക്കും. ഇതുപോലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറീസ്, ഖനി നിയമങ്ങൾ തുടങ്ങിയവ ഒന്നാക്കും. മിനിമം കൂലി നിയമം, ബോണസ്, വേതനം, തുല്യ പ്രതിഫല നിയമം തുടങ്ങിയവയും ഏകീകരിക്കും. വ്യവസായ തർക്ക നിയമം, ട്രേഡ് യൂനിയൻ നിയമം, വ്യവസായ തൊഴിൽ നിയമം തുടങ്ങിയവയും സംയോജിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.