കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

ചെന്നൈ: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോയമ്പത്തൂർ മഹിളാ കോടതി. പ്രതികളായ സതീഷ് എന്ന കറുപ്പസാമി , സഹോദരൻ കാർത്തിക് എന്ന കളീശ്വർ, ബന്ധു ഗുണ എന്ന തവസി എന്നിവർക്കാണ് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്ന 20കാരിയെ ഭീഷണിപ്പെടുത്തി പുറത്തിറക്കി ബലാത്സഗം ചെയ്തെന്നാണ് കേസ്. 2025 നവംബർ 2 രാത്രിയാണ് സംഭവം ഉണ്ടായത്. എംബിഎ വിദ്യാർഥിനിയെ യുവാക്കൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി.

ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ സ്റ്റാലിൻ നിർദേശിച്ചിരുന്നു. 4 മാസത്തിലാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ 7 ലക്ഷം രൂപ നൽകണമെന്നും പുരുഷ സുഹൃത്തിന് 2 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Coimbatore gang rape case: Mahila Court sentences all three accused to life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.