വി.എച്ച്.പി ഭീഷണി: കുനാൽ കമ്രയുടെ ഷോ റദ്ദാക്കി

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെ തുടർന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. ഗുരുഗ്രാമിൽ നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണർക്ക് വി.എച്ച്.പി പരാതി നൽകിയിരുന്നു.

സെപ്റ്റംബർ 17ാം തീയതിയാണ് ഗുരുഗ്രാമിൽ കുനാലിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സെക്ടർ 29ലെ സ്റ്റുഡിയോ സോ ബാറിൽ 17, 18 തീയതികളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഷോയുടെ സമയവും ടിക്കറ്റിന്റെ വിവരങ്ങളും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് വി.എച്ച്.പി ഇതിനെതിരെ പരാതി നൽകുകയായിരുന്നു. പരിപാടി റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്നായിരുന്നു വി.എച്ച്.പിയുടേയും ബജ്റംഗദള്ളിന്റേയും ഭീഷണി. തുടർന്ന് ബാറിന്റെ ജനറൽ മാനേജർ ​സാഹിൽ ദ്വാര പരിപാടി റദ്ദാക്കിയെന്ന് അറിയിച്ചു. ഒരാൾ വന്ന് പരിപാടി തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പരിപാടി റദ്ദാക്കുകയാണെന്ന് സാഹിൽ വ്യക്തമാക്കി.

Tags:    
News Summary - Kunal Kamra’s show in Gurgaon cancelled after Vishwa Hindu Parishad's demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.