ബംഗളൂരു: കർണാടകയിൽ സർക്കാർ നിലനിർത്തുന്നതിൽ പരാജയപ്പെട്ട കുമാരസ്വാമി ഉപതെരഞ്ഞെടുപ്പിൽ മകൻ നിഖിൽ കുമാരസ്വാമിയെ മത്സരിപ്പിച്ചേക്കും. നിഖിലിനെ കൃഷ്ണരാജ പെട്ടെ(കെ.ആർ പെട്ടെ) നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടിരുന്നു. കെ.ആർ പെട്ടെ മണ്ഡലത്തിൽ നിന്ന് വിജയിച്ച ജെ.ഡി.എസ് എം.എൽ.എ നാരായണ ഗൗഡയെ സ്പീക്കർ അയോഗ്യനാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം പാർട്ടി നേതാക്കളും പ്രവർത്തകരും ആഗസ്റ്റ് മൂന്നിന് യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുകയാണ് പ്രധാന അജണ്ട. കുമാരസ്വാമിയുടെ അടുത്ത സഹായികളിൽപലരും കെ.ആർ പെട്ടെ സീറ്റ് സ്വപ്നം കാണുന്നുണ്ടെങ്കിലും മകനെ മത്സരിപ്പിക്കാനാണ് കുമാരസ്വാമിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.