ബംഗളൂരു: കർണാടകയിലെ കുടക് ജില്ലയിലുണ്ടായ മഴക്കെടുതി നേരിടാൻ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പ്രധാനമന്ത്രി കേരളത്തിന് 500 കോടി അനുവദിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
100 കോടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ജില്ലയിലെ വിവിധ മേഖലകൾ തമ്മിലുള്ള ബന്ധം നഷ്ടമാകാതിരിക്കാൻ റോഡുകൾ പുനർനിർമിക്കണം. സൈന്യത്തിെൻറയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞു.
പ്രളയ ദുരിതത്തിെൻറ വ്യാപ്തി തിരിച്ചറിയാൻ വ്യോമ നിരീക്ഷണം നടത്തും. ദുരന്തത്തിൽ 12 ജീവൻ നഷ്ടപ്പെടുകയും 845 വീടുകൾ നശിക്കുകയും ചെയ്തു. അതിൽ 773 എണ്ണം ഭാഗികമായി തകർന്നു. ആകെ 6620 ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. കുടകിൽ 41 ദുരിതാശ്വാസ ക്യാമ്പുകളും ദക്ഷിണ കന്നഡയിൽ ഒമ്പതു ക്യാമ്പുകളുമുണ്ട്. ക്യാമ്പുകളിൽ ആവശ്യത്തിന് കുടിവെള്ളവും പാലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കുമാരസ്വാമി പറഞ്ഞു. വീടുനഷ്ടപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം കുമാരസ്വാമി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.