ന്യൂഡൽഹി: വേതന വർധന ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ സമരത്തിലാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ. 7000 രൂപയില്‍നിന്ന് 21,000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, 2024 മുതല്‍ ജനുവരി 2025 വരെയുള്ള കുടിശ്ശിക വിതരണം ചെയ്യുക, ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ ഉത്തരവ് പിന്‍വലിക്കുക, ജോലി ഭാരം കുറക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി മറുപടി നൽകി. ആരോഗ്യ മേഖലയുടെയും ആശാ വര്‍ക്കര്‍മാരുടെയും ശാക്തീകരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണ്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ സംസ്ഥാനങ്ങളുടെ ആവശ്യവും പദ്ധതിയും അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്കിവരുന്നു. രാജ്യത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് സ്ഥിരം ഇൻസെന്റിവായി 2000 രൂപ പ്രതിമാസം നല്കിവരുന്നു. അധിക ഇൻസെന്റിവ് നല്കാന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.