ന്യൂഡൽഹി: പെട്രോളിൽ എഥനോൾ ചേർത്ത ഇ20 ഇന്ധനത്തിന്റെ ഉപയോഗം വാഹനങ്ങളുടെ മൈലേജിനെയും പ്രകടനത്തെയും ബാധിക്കുമോയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് 29 വാഹന നിർമാണ കമ്പനികൾക്ക് കത്തയച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഇ20 ഇന്ധനം വാഹനങ്ങളുടെ മൈലേജിനെ ബാധിക്കില്ലെന്ന് ഈയിടെ പ്രസ്താവനയിറക്കിയ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹീറോ മോട്ടോകോർപ് എന്നീ കമ്പനികൾക്ക് പ്രത്യേകം കത്തുകളും അയച്ചിട്ടുണ്ട്.
ഇത്തരം ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾക്ക് തകരാറോ ഇന്ധനക്ഷമതയിൽ കുറവോ ഉണ്ടായാൽ നിർമാതാക്കൾ നഷ്ടപരിഹാരം നൽകുമെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും ഈ കമ്പനികൾക്കുള്ള കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കമ്പനികൾ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വാഹനങ്ങൾക്ക് കേടുപാട് വരുത്തുമെന്നും ടാങ്കിലേക്ക് പ്രാണികളെ ആകർഷിക്കുമെന്നും ഇൻഷുറൻസ് നഷ്ടപ്പെടുത്തുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ.
എഥനോൾ മിശ്രണ പരിപാടി ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതാണ്. വാഹനങ്ങൾ കേടുവന്നതായ ഒറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണക്കമ്പനികൾ, വാഹന നിർമാതാക്കൾ, ഇന്ധന പരിശോധന ഏജൻസികൾ എന്നിവരുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.