ഇൻഡ്യ സഖ്യത്തിന്‍റെ രാഷ്ട്രപതി ഭവൻ മാർച്ച് പൊലീസ് തടഞ്ഞു; എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്കുള്ള ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. സഖ്യത്തിലെ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച ആരംഭിച്ചു. രാഷ്ട്രപതി ഭവനിൽ ഇൻഡ്യ മുന്നണിയിലെ 10 ഓളം നേതാക്കളാണ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കാണുന്നത്.

എട്ടുമണിക്കായിരുന്നു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്കുള്ള സമയം അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനരീതി, വോട്ടർ പട്ടികയിലെ നിലവിലുള്ള എസ്.ഐ.ആർ നടപടികൾ എന്നിവയിലുള്ള ആശങ്കകൾ ഔദ്യോഗികമായി രാഷ്‌ട്രപതിയെ അറിയിക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ നീക്കം. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സി.പി.എം നേതാവ് എം.എ. ബേബി, സി.പി.ഐ നേതാവ് ഡി. രാജ, ടി.എം.സി എം.പി അഭിഷേക് ബാനർജി, ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്, ജയറാം രമേശ് തുടങ്ങിയ നേതാക്കൾ സംഘത്തിലുണ്ട്.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഇന്റർനെറ്റ് സേവനങ്ങൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടു. ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള 4 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - CEC Resignation Demand: INDIA Bloc to Meet President, Security Tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.