മദ്യനയ കേസിൽ ചോദ്യം ചെയ്യുന്നതിനെതിരെ കെ. കവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യ നയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത സുപ്രീംകോടതിയെ സമീപിക്കും.

മദ്യനയ കേസിൽ കവിതയെ രണ്ടുതവണ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മൂന്നാംതവണയും ചോദ്യം ചെയ്യാൻ നാളെ ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ബി.ആർ.എസ് നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുകയാണെന്നായിരുന്നു കവിതയെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രതികരണം. ഇതേ കേസുമായി ബന്ധപ്പെട്ടാണ് എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. 

Tags:    
News Summary - KCR's Daughter Approaches Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.