കഠ് വ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന പ്രചാരണം തെറ്റ്- പൊലീസ്

ശ്രീനഗർ: കഠ് വയിൽ എട്ട് വയസ്സുകാരി അത്രി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി ജമ്മു കശ്മീർ പൊലീസ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെയാണ് പൊലീസ് രംഗത്തെത്തിയത്. പെൺകുട്ടി കൊല്ലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന പ്രചാരണങ്ങൾ പൊലീസ് നിഷേധിച്ചു. 

പത്രപ്രസ്താവനയിലൂടെയാണ് ജമ്മുകശ്മീർ ക്രൈം ബ്രാഞ്ച് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത് സത്യത്തിൽ നിന്ന് വളരെ അകലെയാണ്. പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് മെഡിക്കൽ വിദഗ്ധർ നൽകിയ റിപ്പോർട്ടുകൾ.  പെൺകുട്ടിക്ക് കന്യാചർമം ഇല്ലായിരുന്നുവെന്നാണ് മെഡിക്കൽ സംഘം കണ്ടെത്തിയത്- പൊലീസ് അറിയിച്ചു. കേസിൽ അനുബന്ധ കുറ്റപത്രം തയ്യാറാക്കുന്നതായും ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു.

കഠ് വയിൽ എട്ട് വയസ്സുകാരി ബലാത്സംഗത്തിനിരയായി സംഭവത്തിൽ രാജ്യത്തുയർന്ന പ്രതിഷേധങ്ങൾ ഇനിയും അണഞ്ഞിട്ടില്ല. എന്നാൽ സംഭവത്തിൽ വ്യാജ പ്രചാരണവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തുണ്ട്. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന  വ്യാജസന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. 

Tags:    
News Summary - Kathua rape case- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.