കോവിഡ് വാക്സിന്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങും-കര്‍ണാടക

ബംഗുളുരു: നിര്‍മാണ കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്സിനുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത് നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ 18മുതല്‍ 44വരെ പ്രായമുള്ളവര്‍ക്കായുള്ള വാക്സില്‍ വിതരണത്തിനാണീ തീരുമാനം.

മെയ് 15 ന് രണ്ട് വിതരണ കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഈ കമ്പനികള്‍ ആവശ്യമായ രേഖകള്‍ നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച യോഗത്തില്‍ കമ്പനികളില്‍ നിന്ന് പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിര്‍മാണ കമ്പനികളെ നേരിട്ട് സമീപിക്കാന്‍ തീരുമാനിച്ചത്.

Tags:    
News Summary - Karnataka to approach Covid vaccine firms directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.