വൻ കുഴികളുള്ള റോഡിൽ പ്രതിഷേധിച്ച് ശയനപ്രദക്ഷിണം നടത്തി സാമൂഹ്യപ്രവർത്തകൻ. ഉഡുപ്പിയിലെ റോഡുകളിലെ കുഴികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ കർണാടകയിലെ സാമൂഹ്യ പ്രവർത്തകനായ നിത്യാനന്ദ ഒലക്കാട് ആണ് ശയനപ്രദക്ഷിണം നടത്തിയത്. ഉഡുപ്പിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആവശ്യപ്പെട്ട് നിത്യാനന്ദ ഒലക്കാട് ബുധനാഴ്ച റോഡിൽ 'ഉരുളു സേവ' നടത്തി.
സമൂഹത്തിന്റെ ക്ഷേമത്തിനായി നിലത്ത് ഉരുളുന്നത് ഉൾപ്പെടുന്ന ചടങ്ങാണ് 'ഉരുളു സേവ'. റോഡിലെ കുഴികളിൽ നാളികേരം പൊട്ടിച്ച് ആരതി അർപ്പിച്ചാണ് അദ്ദേഹം പ്രതിഷേധം ആരംഭിച്ചത്. ഉഡുപ്പി-മണിപ്പാൽ ദേശീയ പാതയിൽ മൂന്ന് വർഷം മുമ്പ് റോഡിന് ടെൻഡർ നൽകിയെങ്കിലും റോഡ് ശോചനീയാവസ്ഥയിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരും ഒരു പ്രശ്നവും ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി പോലും ഇതുവഴി കടന്നുപോയി. റോഡ് നന്നാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോ ഇവിടെ എത്തണം. അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.