ന്യൂഡൽഹി: കർണാടക നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ മുഖ്യമന്ത്രി കുമാരസ്വാമി തയാ റെടുക്കുന്നതിനിടെ അഞ്ച് വിമത എം.എൽ.എമാർകൂടി സ്പീക്കർക്കെതിരെ പരാതിയുമായി സു പ്രീംകോടതിയിലെത്തി. 10 എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവര െ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ടാണ് അഞ്ച് എം.എൽ.എമാർ ഹരജി നൽകിയത്.
റോഷൻ ബേഗ്, ആനന്ദ് സിങ്, ഡോ. കെ. സുധാകർ, എൻ. നാഗരാജ്, മുനിരത്ന എന്നീ എം.എൽ.എമാർ സമർപ്പിച്ച ഹരജിയിൽ വ്യത്യസ്ത തീയതികളിൽ രാജി സമർപ്പിച്ചിട്ടും സ്പീക്കർ അത് സ്വീകരിച്ചിട്ടിെല്ലന്ന് ബോധിപ്പിച്ചു. നേരേത്ത 10 എം.എൽ.എമാർ സമർപ്പിച്ച ഹരജിയിൽ പുറപ്പെടുവിക്കുന്ന ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്നും ഹരജിയിലുണ്ട്.
കർണാടകയിലെ 10 വിമത എം.എൽ.എമാരുടെ കാര്യത്തിൽ ചൊവ്വാഴ്ച തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. എം.എൽ.എമാരെ അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയാണോ വേണ്ടതെന്ന തർക്കമാണ് മുന്നിലുള്ളതെന്നും ഭരണഘടനാപരമായ വിഷയങ്ങൾ കൂടി പരിേശാധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്കകം തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്ന കാര്യം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.