കർണാടക രാജ്ഭവന് വ്യാജ ബോംബ് ഭീഷണി

ബംഗളൂരു: കർണാടക രാജ്ഭവന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച രാത്രിയോടെയാണ് ബംഗളൂരു രാജ്ഭവനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാതന്‍റെ കോൾ വന്നത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് രാജ് ഭവനിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പത്ത് ദിവസങ്ങൾക്ക് മുമ്പ് ബംഗളൂരുവിലെ 44ഓളം സ്കൂളുകൾക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി വന്നിരുന്നു. ഇതിനെ തുടർന്ന് കുട്ടികളും, രക്ഷിതാക്കളും, സ്കൂൾ അധികൃതരും പരിഭ്രാന്തരായി. സ്കൂളുകളിൽ തിരച്ചിൽ നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായിരുന്നില്ല.

ബസവേശ്വര നഗറിലെ വിദ്യശില്പശാല, നാപ്പേൽ എന്നിവിടങ്ങളിലുൾപ്പെടെ ഏഴ് സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ആദ്യം ഭീഷണി മുഴുക്കിയത്. തുടർന്ന് സമാനമായ രീതിയിൽ മറ്റു സ്കൂളുകൾക്കും മെയിൽ വരികയായിരുന്നു. ബെംഗളൂരു പൊലീസ് ഉടൻ തന്നെ മുൻകരുതലിന്‍റെ ഭാഗമായി വിദ്യാർഥികളെയും സ്കൂൾ അധികൃതരെയും ഒഴിപ്പിച്ച് തിരച്ചിൽ നടത്തി. ഈ സംഭവത്തിലും പ്രതിക്കായി അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Karnataka Raj Bhavan receives hoax bomb threat call, probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.