ബംഗളൂരു: കർണാടക ബി.ജെ.പി സർക്കാറിലെ എക്സൈസ് മന്ത്രി എച്ച്. നാഗേഷിനെതിരെ ഒരു കോടിയുടെ കൈക്കൂലി ആരോപണം. ബെള്ളാരി എക്സൈസ് വകുപ്പിലെ ജോയൻറ് കമീഷണറായ എൽ.എൻ. േമാഹൻ കുമാറിെൻറ മകൾ സ്നേഹയാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയത്.
മോഹൻകുമാറിനെ ബംഗളൂരുവിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ഇടനിലക്കാർ വഴി ഒരു കോടി രൂപ മന്ത്രി ആവശ്യപ്പെട്ടുവെന്നാണ് സ്നേഹ പരാതിയിൽ പറയുന്നത്. എന്നാൽ, താൻ ദലിത് ആയതിനാലാണ് തനിക്കെതിരെ ഗൂഢാലോചനയെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് എച്ച്. നാഗേഷിെൻറ വിശദീകരണം. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് നല്ല ചികിത്സകൂടി ലഭ്യമാക്കുന്നതിന് പിതാവ് ബംഗളൂരുവിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിച്ചതെന്നാണ് സ്നേഹ പരാതിയിൽ പറയുന്നത്.
എന്നാൽ, മന്ത്രിയുടെ അനുയായികളായ മഞ്ജുനാഥ, ഹർഷ എന്നിവർ ട്രാൻസ്ഫറിനായി ഒരു കോടി ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായണിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മന്ത്രിക്കെതിരെ നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറഞ്ഞു. മോഹൻ കുമാറിെൻറ മാനസികനില തെറ്റിയതിനാലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ഇദ്ദേഹത്തിെൻറ മകൾ സ്നേഹ അധികൃതർക്കെതിരെ സ്ഥിരമായി ഇത്തരം പരാതി നൽകുന്നയാളാണെന്നും മന്ത്രി നാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.