മകൻ അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴൽകിണറിൽ തള്ളി; സംഭവം കർണാടകയിൽ

ബഗൽകോട്ട്: കർണാടകയിലെ ബഗൽകോട്ടിൽ മകൻ അച്ഛനെ കൊലപ്പെടുത്തി 32 കഷ്ണങ്ങളാക്കി കുഴൽ കിണറിൽ തള്ളി. 20കാരനായ വിതല കുലാലിയാണ് അച്ഛൻ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛൻ മദ്യപിച്ച് വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കൊലപാതകമെന്ന് വിതല പൊലീസിനോട് പറഞ്ഞു.

കൊലപാതകം വ്യക്തമായതോടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊലീസ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. പരശുറാം എന്നും മദ്യപിച്ച് വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു. ഡിസംബർ ആറിന് അധിക്ഷേപം സഹിക്കാനാവാതെ വിതല ഇരുമ്പ് വടി ഉപയോഗിച്ച് പരശുറാമിന്റെ തലക്കടിക്കുകയായിരുന്നു.

പരശുറാമിന്റെ രണ്ട് മക്കളിൽ ഇളയവനാണ് വിതല. ഇയാളുടെ ഭാര്യയും മൂത്തമകനും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം 32 കഷ്ണങ്ങളാക്കി ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഫാമിലെ കുഴൽ കിണറിൽ തള്ളുകയായിരുന്നു.

Tags:    
News Summary - Karnataka Man Chops Up Father's Body Into 32 Pieces, Dumps In Borewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.