ബംഗളൂരു: ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവും ജയലളിതയുടെ തോഴിയുമായിരുന്ന ശശികലക്ക് അനധികൃത സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന റിപ്പോർട്ടിലൂടെ ശ്രദ്ധനേടിയ കർണാടകയിലെ മുൻ ജയിൽ ഡി.െഎ.ജി രൂപക്ക് രാഷ്ട്രപതിയുടെ മെഡൽ. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് മികച്ച സേവനത്തിന് അവർ മെഡൽ ഏറ്റുവാങ്ങിയത്. 2016ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പണം വാങ്ങി ശശികലക്ക് നിയമവിരുദ്ധ സൗകര്യങ്ങൾ നൽകുന്നതായുള്ള റിപ്പോർട്ട് രൂപ പുറത്തുവിട്ടത് ഏറെ വിവാദമായിരുന്നു. ഇതേതുടർന്ന് സർക്കാർ ഇവർക്കെതിരെ നടപടിയെടുത്തു. ജയിൽ ഡി.െഎ.ജി പദവിയിൽ നിന്ന് മാറ്റിയ രൂപയെ ട്രാഫിക് ആൻഡ് റോഡ് സുരക്ഷ വിഭാഗത്തിലാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.