ബംഗളൂരു: ബി.ജെ.പിയുടെ ഒാപറേഷൻ താമര നീക്കത്തിനിടെ സഖ്യസർക്കാരിനെ താങ്ങിനിർത്താ നുള്ള നെട്ടോട്ടത്തിനിടെ കോൺഗ്രസിന് തലവേദനയായി എം.എൽ.എമാരുടെ അടിപിടി കേസ്. കർ ണാടകയിലെ ബെള്ളാരിയിൽനിന്നുള്ള സുഹൃത്തുക്കളായ കോൺഗ്രസ് എം.എൽ.എമാർ തമ്മിൽ റിസേ ാർട്ടിലുണ്ടായ സംഘർത്തിൽ കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേഷിനെതിരെ ബിഡദി പൊലീസ് വധശ്രമത ്തിന് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ, കോൺഗ്രസ് എം.എൽ.എ ആനന്ദ് സിങ്ങിനെ ആക്രമിച് ച സംഭവത്തിൽ ജെ.എൻ. ഗണേഷിനെ, കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിെൻറ നിർദേശ പ്രകാരം പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റ് ബംഗളൂരുവിലെ ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിജയനഗര എം.എൽ.എ ആനന്ദ് സിങ്ങിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വധശ്രമത്തിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഗണേഷിനെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞദിവസം രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചതിനുശേഷം പ്രകോപനപരമായി സംസാരിച്ച ഗണേഷ്, കുപ്പികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ആനന്ദ് സിങ് പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ സഹായിച്ചില്ലെന്നും തന്നെ അവഗണിക്കുകയാണെന്നും ഗണേഷ്, ആനന്ദ് സിങ്ങിനോട് പരാതി പറഞ്ഞതാണ് സംഭവത്തിെൻറ തുടക്കം.
രണ്ടു എം.എൽ.എമാർ തമ്മിലുണ്ടായ തമ്മിലടി കോൺഗ്രസിന് നാണക്കേടുണ്ടാക്കിയിരുന്നു. തുടർന്നാണ് ഗണേഷിനെതിരെ തിങ്കളാഴ്ച പാർട്ടി നടപടിയെടുക്കുന്നത്.
മാധ്യമങ്ങളിൽ വരുന്നതുപോലെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആനന്ദ് സിങ്ങും ഭീമനായിക്കും താനും ഒരുമിച്ചിരിക്കുമ്പോൾ, ആനന്ദ് സിങ് താഴെ വീഴുകയായിരുന്നുവെന്നായിരുന്നു ജെ.എൻ. ഗണേഷിെൻറ പ്രതികരണം. സംഭവത്തിൽ ഗണേഷ് മാപ്പും പറഞ്ഞിരുന്നു.
അടിയേറ്റ് ഇരുകണ്ണുകളിലും നീരു ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ആനന്ദ് സിങ്ങിെൻറ ചിത്രവും വാർത്താ ഏജൻസി പുറത്തുവിട്ടു. അതേസമയം, രണ്ടുദിവസത്തെ റിസോർട്ട് വാസത്തിനുശേഷം കോൺഗ്രസ് എം.എൽ.എമാർ തിങ്കളാഴ്ച അതത് മണ്ഡലങ്ങളിലേക്ക് മടങ്ങി. 80 എം.എൽ.എമാരിൽ 76പേരായിരുന്നു വെള്ളിയാഴ്ച രാത്രി മുതൽ രാമനഗര ബിഡദിയിലെ റിസോർട്ടിൽ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.