ബംഗളൂരു: ഒൗദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ ബി.ജെ.പിയുടെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ െമമ്പർ (എം.എൽ.സി) അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും വിവരങ്ങൾ കൈമാറുന്നതിനായി രൂപീകരിച്ച ബെലഗാവി മീഡിയ ഫോഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എം.എൽ.സി മഹാന്തേശ് കവതാഗിമത് 50ഒാളം അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ പോസ്സ് ചെയ്ത മഹാന്തേശിനെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് പലരും അഡ്മിനോട് ആവശ്യെപ്പട്ടു. സംഭവത്തിൽ എം.എൽ.സി മാപ്പപേക്ഷിച്ചു. മനഃപൂർവ്വം ചെയ്തതല്ലെന്നും ഫോൺ സ്വിച്ച് ഒാഫാക്കാൻ ശ്രമിക്കുന്നതിനിടെ ഹാങ്ങായി സന്ദേശങ്ങൾ തെറ്റായി അയക്കപ്പെടുകയായിരുന്നെന്നും മഹാന്തേശ് അറിയിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിലേക്ക് താൻ അശ്ലീല ചിത്രങ്ങൾ അയക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
മഹാന്തേശനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ഇതാദ്യമായല്ല ബി.ജെ.പി സാമാജികൻ അശ്ലീല ചിത്ര വിവാദത്തിൽ പെടുന്നത്. നേരത്തെ നിയമസഭയിൽ അശ്ലീല ചിത്രം കണ്ടതിന് ഒരു ബി.ജെ.പി എം.എൽ.എ പിടിക്കപ്പെട്ടിരുന്നെന്നും കോൺഗ്രസ് വാക്താവ് ബ്രിജേഷ് കല്ലപ്പ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.