ഐഫോൺ കൊണ്ട്​ കേക്ക്​ മുറിച്ച്​ ബി.ജെ.പി എം.എൽ.എയുടെ മകൻ; അധ്വാനിച്ചുണ്ടാക്കിയ പണമാണെന്ന്​ ന്യായീകരണം

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി എം.എൽ.എയുടെ മകൻ ആപ്പിൾ ഐ ഫോൺ ഉപയോഗിച്ച്​ ​പിറന്നാൾ കേക്ക്​ മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കനകഗിരി എം.എൽ.എ ബസവരാജ്​ ദാദെസുഗുറിന്‍റെ മകൻ സുരേഷാണ്​ വിവാദമു​ണ്ടാക്കിയത്​​.

മേശയുടെ മുകളിൽ നിരത്തിവെച്ച കേക്കുകൾക്ക്​ മുകളിലൂടെ ഐഫോൺ നീക്കിക്കൊണ്ടാണ്​ സുരേഷ്​ ആഘോഷിച്ചത്​. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കൾ ആർപ്പുവിളിക്കുന്നതും വിഡിയോയിൽ കാണാം. സുരേഷ്​ എന്ന് പേരിന്‍റെ ഒരോ അക്ഷരത്തിനായി ഒരോ കേക്കുകളാണ്​ തയാറാക്കിയത്​.​

കോവിഡ്​ മഹാമാരിക്കാലത്ത്​ പണം ധൂർത്തടിക്കുന്ന എം.എൽ.എയുടെ മകന്‍റെ പ്രവർത്തിയെ വിമർശിച്ച്​ കോൺഗ്രസ്​ രംഗത്തെത്തി. ബല്ലാരിക്കടുത്ത്​ ഹോസ്​പേട്ടയിലാണ്​ ബർത്ത്​ഡേ ആഘോഷങ്ങൾ അരങ്ങേറിയതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ആഡംബര കാറുകളിലാണ്​ സുഹൃത്തുക്കളെയും ബന്ധുക്കളെയും സുരേഷ്​ പരിപാടി നടന്ന സ്​ഥലത്തെത്തിച്ചതെന്ന്​ ചില ഇൻസ്റ്റഗ്രാം സ്​റ്റോറികളിലൂടെ വ്യക്തമാണ്​​. ശേഷം ഓഡിയുടെ ആഡംബര കാർ ഓടിച്ചാണ്​ സുരേഷ്​ ബെല്ലാരിലേക്ക്​ വിരുന്നിന്​ പോയത്​.

മകൻ ചെയ്​തതിൽ തെറ്റൊന്നുമില്ലെന്ന്​ എം.എൽ.എ വിശദീകരിച്ചതായി ഡെക്കാൻ ഹെറാൾഡ്​ റിപ്പോർട്ട്​ ചെയ്​തു. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ്​ സുരേഷ്​ പിറന്നാൾ ആഘോഷിച്ചതെന്നാണ്​ അദ്ദേഹം നൽകുന്ന ന്യായീകരണം. കോവിഡ്​ മഹാമാരി ഇനിയും അവസാനിക്കാത്തതിനാലാകാം സുരേഷ്​ ഐ ഫോൺ ഉപയോഗിച്ച്​ കേക്ക്​ മുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018ൽ തെരഞ്ഞെടുപ്പ്​ സമയത്ത്​ ഫണ്ടില്ലെന്ന്​ പറഞ്ഞ്​ സ്വന്തം മണ്ഡലത്തിൽ നിന്ന്​ പരിവെടുത്തയാളാണ്​ ബസവരാജെന്ന്​ പ്രദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മൂന്നിലധികം ആഡംബര കാറുകൾ വാങ്ങിക്കൂട്ടിയ ഇയാൾ അന്ന്​ തന്നെ തന്‍റെ മനോഭാവം വ്യക്തമാക്കിയതാണ്​.

Tags:    
News Summary - Karnataka BJP MLA’s son cutting cakes with iPhone; celebrations using hard-earned” money justification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.