അനിൽ അംബാനിക്ക്​ വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ; ട്വിറ്ററിൽ ട്രോൾ മഴ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രതിസ്ഥാനത്ത്​ നിൽക്കുന്ന വ്യവസായി അനിൽ അംബാനിക്ക്​ വേണ്ടി സുപ്രീംകോടതിയിൽ ഹാജരാ യ കോൺഗ്രസ്​ നേതാവും അഭിഭാഷകനുമായ കപിൽ സിബലിനെതിരെ ട്രോൾ മഴ. 550 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ടെന്ന്​​ കാട് ടി അനിൽ അംബാനിക്കെതിരെ ടെലകോം കമ്പനി എറിക്​സൺ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ വാദം പറയാനായിരുന്നു കപിൽ സിബലും മ ുകുൾ റോത്തഗിയും സുപ്രീംകോടതിയിൽ ഹാജരായത്​.

അനിൽ അംബാനിയുടെ അഭിഭാഷകനായി ഹാജരാവുന്നതിന്​ മുമ്പ്​ കേന്ദ് ര സർക്കാരിനെ ആക്രമിക്കാൻ അനിൽ അംബാനിയെ ഉപയോഗപ്പെടുത്തിയ കപിൽ സിബലിനെതിരെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്​​.

പാപ്പർ ഹരജി നൽകി അനിൽ അംബാനിയുടെ റിലയൻസ്​ കമ്മ്യൂണിക്കേഷൻ കുടിശ്ശിക കൊടുത്തു തീർക്കാതെ സുപ്രീംകോടതിയുടെ ഉത്തരവ്​ ലംഘിച്ചെന്ന് എറിക്​സൺ​ ആരോപിച്ചിരുന്നു. എറിക്​സൺ ഇന്ത്യയുടെ പ്രതിനിധി വിശാൽ ഗാർഗാണ് അനിൽ അംബാനിക്കെതിരെ​ ഹരജി സമർപ്പിച്ചത്​.

Tags:    
News Summary - kapil sibal appears for anil ambani trolled-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.