ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം കാണ്‍പുരില്‍ 140ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന തെറ്റെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടമുണ്ടായത് ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുടെ ഭാഗമായല്ളെന്നും സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ ലഭിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും യു.പി റെയില്‍വേ പൊലീസ് തലവന്‍ ഗോപാല്‍ ഗുപ്ത പറഞ്ഞു. കഴിഞ്ഞദിവസം, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
യു.പിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി കാണ്‍പുര്‍ അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. സംഭവം അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഈ ആരോപണമാണ് പ്രാഥമിക അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ ഗുപ്ത തള്ളിയത്. ഗുപ്ത ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ സുരേഷ് പ്രഭു കോണ്‍ഫറന്‍സിലുണ്ടായിരുന്നില്ല. എന്നാല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുപ്തയുടെ നിഗമനങ്ങളെ ഖണ്ഡിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.