കമൽ ഹാസ​െൻറ പാർട്ടി ആദ്യ സ്​ഥാനാർഥി പട്ടിക പുറത്തിറക്കി

ചെന്നൈ: നടൻ കമൽ ഹാസ​​െൻറ പാർട്ടിയായ മക്കൾ നീതി മയ്യം ലോക്​സഭാ തെരഞ്ഞെടുപ്പിനുള്ള സ്​ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. തമിഴ്​നാട്​, പുതുച്ചേരി എന്നിവിടങ്ങളിലെ 21 സീറ്റുകളിലേക്കുള്ള പട്ടികയാണ്​ പുറത്തിറക്കിയത്​. ബാക്കി 19 സീറ്റുകളിലേക്കുള്ള പട്ടിക ഞായറാഴ്​ച കോയമ്പത്തൂരിൽ വെച്ച്​ പ്രഖ്യാപിക്കും.

ബുധനാഴ്​ച പ്രഖ്യാപിച്ച 21 അംഗ പട്ടികയിൽ കമൽ ഹാസ​​െൻറ പേരില്ല. മത്​സരിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ പാർട്ടി പ്രവർത്തകരാണ് അതു തീരുമാനിക്കുകയെന്നും കമൽ ഹാസൻ പറഞ്ഞു. മാർച്ച്​ 24ലെ പട്ടിക അത്ഭുതപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന ഐ.പി.എസ്​ ഓഫീസറും പാർട്ടിയുടെ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗവുമായ മൗര്യ നോർത്ത്​ ചെന്നൈയിൽ നിന്ന്​ മത്​സരിക്കും. സെൻട്രൽ ചെന്നൈയിൽ നിന്നാണ്​ പാർട്ടിയുടെ ഏക വനിതാ സ്​ഥനാർഥിയും നടൻ നാസറി​​െൻറ ഭാര്യയുമായ കമീല നാസർ ജനവിധി തേടുക. ഡി.എം.കെയുടെ ദയാനിധി മാരനാണ്​ എതിരാളി. ഡി.എം.കെയിൽ നിന്ന്​ കൂറുമാറിയ ഡോ.എം.എ.എസ്​ സുബ്രഹ്​മണ്യനാണ്​ പുതുച്ചേരിയിൽ എം.എൻ.എമ്മിന്​ വേണ്ടി മത്​സരിക്കുന്നത്​.

Tags:    
News Summary - Kamal Haasan's Makkal Needhi Maiam Releases First List For Polls - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.