പാൽഘർ ആൾക്കൂട്ടക്കൊല​: ജൂനിയർ അഭിഭാഷകൻ അപകടത്തിൽ മരിച്ചു

മുംബൈ: പാൽഘർ ആൾക്കൂട്ടക്കൊലപാതക കേസിലെ വാദിഭാഗം അഭിഭാഷകൻ ദിഗ്​വിജയ്​ ത്രിവേദി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-അഹ്​മദാബാദ്​ ദേശീയപാതയിൽ ബുധനാഴ്​ച രാവിലെയായിരുന്നു അപകടം. 

വാദിഭാഗത്തിനു വേണ്ടി ഹാജരാകുന്ന സംഘത്തിലെ ജൂനിയർ അഭിഭാഷകനാണ്​ ദിഗ്​വിജയ്​. കോടതിയിലേക്കുള്ള യാത്രക്കിടെയാണ്​ അപകടമുണ്ടായത്​. ദിഗ്​വിജയ്​ സംഭവസ്​ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരപരിക്കേറ്റ സഹപ്രവർത്തകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട്​ 18 പേരെ കൂടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. തൊട്ടുപിന്നാലെയാണ്​ അപകടം നടന്നത്​ എന്നതിനാൽ അഭിഭാഷക​​െൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന്​ ആരോപണമുയർന്നിട്ടുണ്ട്​.

Tags:    
News Summary - Junior lawyer in Palghar mob lynching case dies in road accident -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.