മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റമുട്ടൽ കേസിൽ സി.ബി.െഎ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയെ റേഡിയോ ആക്ടീവ് െഎസോടോപ് പോയിസണിങ് വഴി കൊലപെടുത്തിയതാണെന്ന് ആരോപിച്ച് ബോംെബ ഹൈകോടതിയിൽ അഭിഭാഷകന്‍റെ ഹരജി. നാഗ്പുരിൽ അഭിഭാഷകനായ സതീഷ് ഉൗകെയാണ് ലോയയുടേത് കൊലപാതകമാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യെപ്പട്ടും ഹൈകോടതി നാഗ്പുർ ബെഞ്ചിൽ ഹരജി നൽകിയത്.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട േരഖകൾ ഉദ്യോഗസ്ഥർ നശിപ്പിച്ചതായി ആരോപിച്ച സതീഷ് മറ്റ് മാർഗ്ഗങ്ങളിലൂടെ താൻ കണ്ടെത്തിയതായി അവകാശപ്പെട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചു. ലോയയുടേത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായിരുന്ന ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകൻ ശ്രീകാന്ത് ഖണ്ഡാൽകർ എന്നിവരുടെ ദുരൂഹ മരണം ചൂണ്ടിക്കാട്ടിയ സതീഷ് താനും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതിയിൽ പറഞ്ഞു. അതിനാൽ രേഖകൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
2015 മാർച്ചിൽ നാഗ്പൂരിലെത്തിയ അമിത് ഷാ അന്നത്തെ ആണവോർജ കമിഷൻ ചെയർമാൻ രതൻ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയത് തങ്ങളുടെ സംശയത്തെ ബലപെടുത്തുന്നതായും സതീഷ് പറഞ്ഞു. കൂടിക്കാഴ്ചയുടെ രേഖകൾ പൂഴ്ത്തിയതായും അദ്ദേഹം ആരോപിച്ചു. ലോയ കൊല്ലപ്പെട്ടത് തന്നെയാണെന്നതിന് കൂടുതൽ തെളിവുകളുണ്ടെന്നും അവ പിന്നീട് കോതിയിൽ സമർപ്പിക്കുമെന്നും സതീഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അമിത് ഷായെ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജഡ്ജി ലോയയെ മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഭീഷണിപെടുത്തി. കേസിൽ നിന്ന് അമിത് ഷായെ ഒഴിവാക്കുന്ന തരത്തിലുള്ള വിധിയുടെ കരട് രൂപം ലോയക്ക് നൽകി. ഇത് ലോയ സുഹൃത്തുക്കളായ ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകൻ ശ്രീകാന്ത് ഖണ്ഡാൽകർ എന്നിവർക്ക് കൈമാറിയിരുന്നു. ലോയയുടെ മരണ ശേഷം ഭീഷണിനേരിട്ട ഖണ്ഡാൽക്കർ വിവരങ്ങൾ തന്നെ അറയിച്ചു. പിന്നീട് കാണാതായ ഖണ്ഡെൽക്കറുടെ മൃതദേഹം 2015 ഒക്ടോബറിൽ നാഗ്പൂർ കോടതി വളപ്പിൽ കണ്ടെത്തി.
2016 മേയിൽ ബംഗളുരുവിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഹൈദറാബാദിൽ വെച്ച് ജഡ്ജി പ്രകാശ് തോംബരെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതെ വർഷം ജൂണിൽ തന്‍റെ ഒാഫീസിനു മുകളിൽ ഇരുമ്പ് ദണ്ഡ് വീഴ്ത്തി അപായപെുത്താൻ ശ്രമിച്ചു. ഒാഫസീലില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു. 200 കോടി രൂപ വാങ്ങി പിൻവാങ്ങാനും അല്ലാത്ത പക്ഷം ദേവേന്ദ്ര ഫട്നാവിസിന്‍റെ പൊലിസ് കള്ളകേസിൽ കുടുക്കുമെന്നും ഒരു സൂര്യകാന്ത് ലോലഗെ തന്നെ ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് സതീഷ് ഉൗകെ തന്‍റെ ഹരജിയിൽ ആരോപിക്കുന്ന മറ്റ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.