തമിഴ്​നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്​നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു. കാഞ്ചീപുരത്താണ്​ സംഭവം. തമിഴൻ ടിവി റിപ്പോർട്ടർ ജി. മോസസ്​(26) ആണ്​ ഞായറാഴ്​ച അർധരാത്രിയോടെ വെ​ട്ടേറ്റ്​ മരിച്ചത്​. ജോലി കഴിഞ്ഞ വരുമ്പോഴായിരുന്നു ആക്രമണം.

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചത് മോസസ് ചോദ്യം ചെയ്തിരുന്നു. ഇതാണ്​ കൊലക്ക് കാരണമായതെന്നാണ്​ കരുതുന്നത്​.

കാഞ്ചിപുരം കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഭൂമാഫിയകളെക്കുറിച്ചും ലഹരി സംഘങ്ങളുമായി രാഷ്​ട്രീയ നേതൃത്വത്തിൻെറ ബന്ധങ്ങളെക്കുറിച്ചുമെല്ലാം മോസസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഈ റിപ്പോർട്ടുകൾ വലിയ ചർച്ചയായിരുന്നു.

സോമംഗലം, നല്ലൂര്‍ സ്വദേശിയാണ് മോസസ്. മോസസിന്‍റെ പിതാവ് ജ്ഞാനരാജ് മാലൈ തമിഴകം എന്ന പത്രത്തിലെ റിപ്പോര്‍ട്ടറാണ്.

രാഷ്​ട്രീയ ഗുണ്ടാസംഘമാണ്​ കൊലക്ക്​ പിന്നിലെന്ന്​ മോസസിൻെറ കുടുംബം ആരോപിച്ചു.

Tags:    
News Summary - Journalist hacked to death in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.