ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ബ്രിട്ടീഷ് കൊമേഡിയൻ ജോൺ ഒലിവർ. യു ട്യൂബിൽ അപ്ലോഡ് ചെയ്ത അേദ്ദഹത്തിൻെറ കാലിക സംഭവങ്ങളെ സംബന്ധിച്ച് ആഴ്ചയിൽ പുറത്തിറക്കുന്ന വീഡിയോയിലാണ് സി.എ.എക്കെതിരെ വിമർശനം.
18 മിനിട്ടോളം സി.എ.എയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധതയും പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണവും പരിപാടിയിൽ ചർച്ചചെയ്യുന്നു. മോദിയും അദ്ദേഹത്തിൻെറ പാർടിയും മുസ്ലിം വിഭാഗത്തിൻെറ പൗരത്വം എടുത്തുകളയുന്നു. പൈശാചികമായ ഈ പ്രവർത്തി വിവിധ ഘട്ടങ്ങളായി അവർ നടപ്പാക്കുന്നുവെന്നും ഒലിവർ പറയുന്നു.
സി.എ.എ മുസ്ലിംകെള മാത്രമല്ല ബാധിക്കുകയെന്നും നിരവധി പാവങ്ങളുടെ പൗരത്വത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനോടകം ജോൺ ഒലിവറിൻെറ വിഡിയോ ട്വിറ്ററിൽ തരംഗമായി. പതിനായിരകണക്കിന് ട്വീറ്റുകളാണ് വിഡിയോയിൽ വരുന്നത്. സ്വര ഭാസ്കർ, അനുരാഗ് കശ്യപ് തുടങ്ങിയവരും ട്വിറ്ററിൽ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.