കഴുത്തിൽ കാൽമുട്ടമർത്തി മർദ്ദനം; അമേരിക്കൻ മോഡൽ പൊലീസ്​ മുറ ഇന്ത്യയിലും

ജോധ്​പൂർ: കറുത്ത വർഗക്കാരനായ ജോർജ്​ ​േഫ്ലായ്​ഡിനെ ശ്വാസംമുട്ടിച്ചുകൊന്ന പൊലീസ്​ നടപടിക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തവെ സമാന രീതിയിലുള്ള അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്​പൂരിലാണ്​ യുവാവി​​െൻറ കഴുത്തിൽ കാൽമുട്ടമർത്തി പൊലീസുകാർ മർദിച്ചത്​. സംഭവത്തി​​െൻറ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മാസ്​ക്​ ധരിച്ചില്ലെന്ന്​ ആരോപിച്ചായിരുന്നു ബൽദേവ്​ നഗർ സ്വദേശിയായ മുകേഷ്​കുമാർ പ്രജാപതിയെ പൊലീസുകാർ മർദിച്ചത്​. മാസ്​ക്​ ധരി​ച്ചില്ലെന്ന കാരണത്താൽ പിഴ ചുമത്തിയ പൊലീസ്​ നടപടിക്കെതിരെ പ്രതികരിച്ചതിനായിരുന്നു ക്രൂരമർദനം. 

രണ്ടുപൊലീസുകാർ ചേർന്ന്​ യുവാവിനെ മർദിക്കുന്നതും കഴുത്തിൽ കാൽമുട്ടമർത്തതും വി​ഡിയോയിൽ വ്യക്തമായിരുന്നു. സംഭവത്തി​​െൻറ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതി​േഷധങ്ങളുയർന്നു. എന്നാൽ യുവാവ്​ പൊലീസി​നെ അക്രമിച്ചതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ്​ ഇതെന്നായിരുന്നു​ ജോധ്​പൂർ ഡി.സി.പി പ്രിതി ചന്ദ്രയുടെ വിശദീകരണം.

Tags:    
News Summary - Jodhpur constable kneels on man’s neck for not wearing a mask, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.