ജെ.എന്‍.യു: കാണാതായ വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

ന്യൂഡല്‍ഹി: എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തിനു പിന്നാലെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. സര്‍വകലാശാലയിലെ എം.എസ്സി ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദിനെയാണ് കാണാതായത്. ഉത്തര്‍ പ്രദേശിലെ ബദായൂന്‍ സ്വദേശിയായ നജീബ് ജെ.എന്‍.യുവിലെ മഹി ഹോസ്റ്റല്‍ അന്തേവാസിയാണ്.

ഈ മാസം 14ന് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചോദിച്ച് മുറിയില്‍ വന്ന എ.ബി.വി.പിക്കാരായ മൂന്ന് വിദ്യാര്‍ഥികളും നജീബും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇവര്‍ വിളിച്ചറിയിച്ചത് അനുസരിച്ച് വലിയ സംഘം എ.ബി.വി.പി പ്രവര്‍ത്തകര്‍ എത്തി നജീബിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സഹപാഠികള്‍ എത്തിയാണ് ഇവരില്‍നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന്, സീനിയര്‍ വാര്‍ഡന്‍െറ അടുക്കലേക്ക് എത്തിക്കവെ അവിടെയും എ.ബി.വി.പിക്കാരത്തെി അക്രമം നടത്തി. തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് മൊഹിത് കെ. പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയും മര്‍ദനമുണ്ടായി.

വാര്‍ഡന്മാരായ ഡോ. സുശീല്‍ കുമാര്‍, സൗമ്യജിത് റായ്, അരുണ്‍ ശ്രീവാസ്തവ എന്നിവര്‍ക്കു മുന്നില്‍വെച്ച് അക്രമികള്‍ കൊലവിളി മുഴക്കുകയും നടപടികള്‍ സ്വീകരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ഥി യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിനു പിറ്റേന്നു മുതലാണ് നജീബിനെ കാണാതായത്. വിദ്യാര്‍ഥികളും ബന്ധുക്കളും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല.  തുടര്‍ന്ന് മകനെ കാണാനില്ളെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ച രാത്രി വാഴ്സിറ്റി ഓഫിസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തീര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് വസന്ത്കുഞ്ജ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല.

അതിനിടെ, കാമ്പസില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മെസ് ഹാളില്‍ പ്രകോപനപരമായ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ കുറ്റാരോപിതനായി ചിത്രീകരിച്ച് സ്റ്റുഡന്‍റ്സ് ഡീന്‍ നോട്ടീസ് ഇറക്കിയതും പ്രതിഷേധത്തിനിടയാക്കി. സംഘ്പരിവാറിന് അനുകൂലമായി സംഭവം വളച്ചൊടിക്കാനാണ് അധികൃതര്‍  ശ്രമിക്കുന്നതെന്ന് ആരോപിച്ച വിദ്യാര്‍ഥികള്‍ നജീബിന്‍െറ തിരോധാനത്തിന് വൈസ് ചാന്‍സലറും എ.ബി.വി.പിയും മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നജീബ് ആണ് മര്‍ദിച്ചതെന്നും കാണാതായതില്‍ പങ്കില്ളെന്നും എ.ബി.വി.പി പ്രവര്‍ത്തകര്‍ പറയുന്നു. രാത്രി കാമ്പസില്‍നിന്ന് വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.

Tags:    
News Summary - JNU student Najeeb Ahmed missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.