തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനും എൻ.ആർ.സിക്കും എതിരായ വിധിയെഴുത്ത് -കെജ്​രിവാൾ

ന്യൂഡൽഹി: ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്കേറ്റ തിരിച്ചടി പൗരത്വഭേദഗതി നിയമത്തിനും എൻ.ആർ.സിക്കും എതിരായ ജനവിധിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ. ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ കോൺഗ്രസ്-ജെ.എം.എം മുന്നണി അധികാരത്തിലേറുമെന്ന് ഉറപ്പായിരിക്കുകയാണ്.

പൗരത്വഭേദഗതി നിയമവും പൗരത്വ പട്ടികയും തങ്ങൾക്ക് ആവശ്യമില്ലെന്ന് ഒരു സംസ്ഥാനത്തെ ജനങ്ങൾ ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ കെജ്​രിവാൾ പറഞ്ഞു.

ഝാർഖണ്ഡിൽ കോൺഗ്രസ്-ജെ.എം.എം സഖ്യം 46 സീറ്റുകളിൽ മുന്നേറ്റം തുടർന്ന് അധികാരത്തിലേക്കടുക്കുകയാണ്. ബി.ജെ.പി 25 സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്. 81 അംഗ നിയമസഭയിൽ 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

Tags:    
News Summary - Jharkhand poll results verdict against NRC, CAA: Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.