ഝാ​ർ​ഖ​ണ്ഡ് നി​യ​മ​ന പ​രീ​ക്ഷാ വി​വാ​ദം: പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ വി​ജ​യി​ക​ൾ രം​ഗ​ത്ത്

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ൽ വി​വാ​ദ നി​യ​മ​ന പ​രീ​ക്ഷ​ക​ൾ സ​ർ​ക്കാ​റി​ന് വീ​ണ്ടും വെ​ല്ലു​വി​ളി​യാ​കു​ന്നു. ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കി​യ​തോ​ടെ വി​വാ​ദ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ, ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ക​യും നി​യ​മ​നം നേ​ടു​ക​യും ചെ​യ്ത​വ​രും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ർ നി​രോ​ധ​നാ​ജ്ഞ മ​റി​ക​ട​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

അ​തേ​സ​മ​യം, നി​യ​മ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ 26 ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന വി​ദ്യാ​ർ​ഥി സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച് സ​ർ​ക്കാ​റി​ന് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ര​ണ്ട് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. ഝാ​ർ​ഖ​ണ്ഡ് പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (ജെ.​പി.​എ​സ്.​സി), ഝാ​ർ​ഖ​ണ്ഡ് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (ജെ.​എ​സ്.​എ​സ്.​സി), സ്വ​കാ​ര്യ ഏ​ജ​ൻ​സി എ​ന്നി​വ ന​ട​ത്തി​യ 22 നി​യ​മ​ന പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കാ​നും 23 പ​രീ​ക്ഷ​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​ക​ളി​ൽ ജെ.​എ​സ്.​എ​സ്.​സി-​കം​ബൈ​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ൽ (സി.​ജി.​എ​ൽ) പ​രീ​ക്ഷ​യും ഉ​ൾ​പ്പെ​ടു​ന്നു. പ​രീ​ക്ഷ വി​ജ​യി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ നി​യ​മ​നം നേ​ടി​യ 2,000ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ​ത്.

പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്. മെ​റി​റ്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ങ്ങ​ൾ പ​രീ​ക്ഷ വി​ജ​യി​ച്ച​തെ​ന്നും ക്ര​മ​ക്കേ​ടു​ക​ളി​ൽ പ​ങ്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നു​പ​ക​രം മു​ഴു​വ​ൻ പ​രീ​ക്ഷ​യും റ​ദ്ദാ​ക്കി ത​ങ്ങ​ളെ ശി​ക്ഷി​ക്ക​രു​തെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് പു​റ​ത്ത് സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ജെ.​പി.​എ​സ്.​സി-​ജെ.​എ​സ്.​എ​സ്.​സി റി​ഫോം​സ് മ​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന 26 ദി​വ​സ​ത്തെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ര​ണ്ട് മാ​സ​ത്തെ സ​മ​യ​പ​രി​ധി അ​നു​വ​ദി​ച്ച​താ​യി സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

15 ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്ന രൂ​പേ​ഷ് കു​മാ​ർ പാ​ൽ, സ​വി​ത കു​മാ​രി, രാ​ഹു​ൽ ക്രാ​ന്തി എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ​വു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തു​മെ​ന്ന് സ​മ​ര​സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ഗ​സ്റ്റ് 10ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്‌.​ഐ.​ആ​റു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന വി​സി​ൽ​ബ്ലോ​വ​ർ സ​ന്തോ​ഷ് കു​മാ​ർ മ​സ്താ​ന​യെ ധ​ന​വ​കു​പ്പി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Jharkhand exam controversy: Winners protest against cancellation of exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.