പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിലെ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഡൽഹിയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സി.എൻ.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. വെസ്റ്റ് ഡൽഹി ബാബ ഹരിദാസ് കോളനിയിലെ മനീഷ് (25), നിസാംപൂർ സ്വദേശികളായ ബ്രഹ്മജീത് (34), സണ്ണി (30) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും സി.എൻ.ജി പമ്പിലെ ജീവനക്കാരാണ്. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് ടികരി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള സി.എൻ.ജി പമ്പിൽ വാഹനം ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം. ട്രക്കിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ പെട്ടെന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ മനീഷ് മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റു രണ്ടുപേരാണ് പിന്നീട് മരണത്തിന് കീഴടങ്ങിയത്. പരുക്കേറ്റ സുർജീത്, സഞ്ജയ്, വിപിൻ എന്നിവർ മുണ്ട്കയിലെ സി.ഡി ഗ്ലോബൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഔട്ടർ ഡൽഹി ഡി.സി.പി അറിയിച്ചു.

വൈകീട്ട് 3.37ഓടെയാണ് അപകടത്തെക്കുറിച്ച് സന്ദേശം ലഭിച്ചതെന്നും ഉടൻതന്നെ ആറ് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തേക്ക് തിരിച്ച് രക്ഷാപ്രവർത്തനം നടത്തിയതായും ഡൽഹി ഫയർ സർവിസ് വ്യക്തമാക്കി. സ്ഫോടത്തിൽ പ്രദേശവാസികൾ പരിഭ്രാന്തരായെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Three Dead, Three Injured in CNG Cylinder Explosion at Delhi Fuel Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.