ഗ്ര​ഹാം സ്റ്റെ​യി​ൻ​സ് കൊ​ല​ക്കേ​സ്: ദാ​രാ സി​ങ്ങി​ന്റെ ശി​ക്ഷാ ഇ​ള​വ് ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ആ​സ്ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റു​വ​ർ​ട്ട് സ്റ്റെ​യി​ൻ​സി​നെ​യും ര​ണ്ട് മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന ര​വീ​ന്ദ്ര​പാ​ൽ എ​ന്ന ദാ​രാ​സി​ങ്ങി​ന്റെ ശി​ക്ഷാ​യി​ള​വ് ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​ൽ ഒ​ഡി​ഷ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി.

ജ​സ്റ്റി​സു​മാ​രാ​യ മ​നോ​ജ് മി​ശ്ര, വി​ജ​യ് ബി​ഷ്ണോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ‘നി​ങ്ങ​ൾ വേ​ണ്ട തീ​രു​മാ​നം എ​ടു​ക്കൂ. അ​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടേ​താ​യ തീ​രു​മാ​നം എ​ടു​ക്കും’ എ​ന്ന് കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ഭി​ഭാ​ഷ​ക​നോ​ട് പ​റ​ഞ്ഞു.

ദാ​രാ സി​ങ്ങി​ന്റെ ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി കേ​സ് പ​ല​ത​വ​ണ മാ​റ്റി​വെ​ച്ചി​ട്ടും സം​സ്ഥാ​ന ശി​ക്ഷാ അ​വ​ലോ​ക​ന ബോ​ർ​ഡ് ഇ​തു​വ​രെ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ലൈ 14ന് ​കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും ബോ​ർ​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കൊ​ഞ്ച​ർ ജി​ല്ല ജ​യി​ലി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​നു​ണ്ടെ​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പ്രി​സ​ൺ​സ് ആ​ൻ​ഡ് ക​റ​ക്ഷ​ന​ൽ സ​ർ​വി​സ​സി​ന്റെ ക​ത്താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​ൽ തൃ​പ്ത​രാ​കാ​തി​രു​ന്ന കോ​ട​തി, തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ബോ​ർ​ഡാ​ണെ​ന്നും ക​ത്തു​ക​ൾ കാ​ണി​ച്ച് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി. കേ​സ് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യ കോ​ട​തി, അ​തി​ന​കം ബോ​ർ​ഡ് ദാ​രാ സി​ങ്ങി​ന്റെ ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത് കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. 63കാ​ര​നാ​യ ദാ​രാ സി​ങ് 2024ലാ​ണ് ശി​ക്ഷാ​യി​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

24 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ത​ന്റെ പ്ര​വൃ​ത്തി​യി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​വെ​ന്നും ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യൗ​വ​ന​കാ​ല​ത്തെ രോ​ഷ​ത്തി​ൽ സം​ഭ​വി​ച്ച പ്ര​വൃ​ത്തി​യാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു​ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കും​മു​മ്പ് വി​ട്ട​യ​ക്കു​ന്ന​തി​നു​ള്ള 2022ലെ ​ഒ​ഡി​ഷ സ​ർ​ക്കാ​റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​​ശ പ്ര​കാ​രം 14 വ​ർ​ഷ​ത്തെ ത​ട​വു​കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ ത​ന്റെ കേ​സും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ദാ​രാ​സി​ങ്ങി​ന്റെ ആ​വ​ശ്യം.

1999 ജ​നു​വ​രി 22നാ​ണ് കൊ​ഞ്ച​ർ ജി​ല്ല​യി​ലെ മ​നോ​ഹ​ർ​പൂ​ർ ഗ്രാ​മ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളാ​യ 11കാ​ര​ൻ ഫി​ലി​പ്പി​നെ​യും എ​ട്ട് വ​യ​സ്സു​കാ​ര​ൻ തി​മോ​ത്തി​യെ​യും ദാ​രാ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2003ൽ ​സി.​ബി.​ഐ കോ​ട​തി ദാ​രാ സി​ങ്ങി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ചു. 2005ൽ ​ഒ​റീ​സ ഹൈ​കോ​ട​തി വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ചു. 2011ൽ ​സു​പ്രീം കോ​ട​തി ആ ​വി​ധി ശ​രി​വെ​ച്ചു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​ഹേ​ന്ദ്ര ഹെം​ബ്രം ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ക​യാ​ണ്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റ് 11 പ്ര​തി​ക​ളെ ഹൈ​കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​വ​രോ​ട് താ​ൻ ക്ഷ​മി​ച്ചു​വെ​ന്നും അ​വ​രോ​ട് യാ​തൊ​രു വൈ​രാ​ഗ്യ​വു​മി​ല്ലെ​ന്നും ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​ന്റെ ഭാ​ര്യ ഗ്ലാ​ഡി​സ് സ്റ്റെ​യി​ൻ​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2005ൽ ​ഗ്ലാ​ഡി​സ് സ്റ്റെ​യി​ൻ​സി​ന് പ​ത്മ​ശ്രീ ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Supreme Court says Dara Singh's sentence commutation should be decided in auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.