ന്യൂഡൽഹി: യു.എ.പി.എ കേസുകളിൽ പ്രതികൾക്ക് 90 ദിവസത്തിനുശേഷം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നും കസ്റ്റഡി കാലാവധി 180 ദിവസം തന്നെയായിരിക്കുമെന്നും ഡൽഹി ഹൈകോടതി. 2025 നവംബറിലുണ്ടായ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയായ ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പഴയ ക്രിമിനൽ നടപടിക്രമമായ സി.ആർ.പി.സിയിലെ സെക്ഷൻ 167ന് പകരമായി ബി.എൻ.എസ്.എസിലെ സെക്ഷൻ 187 നിലവിൽ വന്നെങ്കിലും യു.എ.പിഎ സെക്ഷൻ 43ഡി(രണ്ട്) പ്രകാരം കസ്റ്റഡി കാലാവധി 180 ദിവസമായി തുടരുമെന്ന് കോടതി വ്യക്തമാക്കി.
ഭീകരവാദ കുറ്റകൃത്യങ്ങൾ പോലെയുള്ള അതിഗൗരവമായ കേസുകളിൽ പ്രതികളെ കൂടുതൽ കാലം കസ്റ്റഡിയിൽ വെക്കുക എന്നതാണ് യു.എ.പി.എയുടെ ലക്ഷ്യമെന്നും പുതിയ നിയമങ്ങൾ വന്നതുകൊണ്ട് മാത്രം ആ ലക്ഷ്യം ഇല്ലാതാകുന്നില്ലെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.