ഹൈദരാബാദ്: ഹൈദരാബാദിൽ ജസീറ എയർവേയ്സിെൻറ വിമാനത്തിന് തീപിടിച്ചു. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലെത്തിയ വിമാനത്തിന് ലാൻഡിങ്ങിനിടെയാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 145 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കുവൈത്തിൽ നിന്നും ഹൈദരാബാദിലേക്കെത്തിയ ജെ9-608 വിമാനത്തിെൻറ എൻജിനിലാണ് തീ കണ്ടെത്തിയത്. വിമാനത്തിെൻറ പൈലറ്റ് ഉടൻ തന്നെ എൻജിൻ നിർത്തുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന യുണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
എയർ ട്രാഫിക് കംട്രോളിലേയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ശ്രദ്ധിച്ചത്. ഇവർ ഉടൻ തന്നെ വിവരമറിയച്ചതിനാൽ വൻ അപകടം ഒഴിവായി. വിമാനത്തിന് തീപിടിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.