ജയനഗറും കോൺഗ്രസിന്​; സൗമ്യ റെഡ്ഡിക്ക് 3000 വോട്ടി​െൻറ ഭൂരിപക്ഷം

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ജയനഗർ മണ്ഡലത്തിൽ കോൺഗ്രസ്​ സ്​ഥാനാർഥി സൗമ്യ റെഡ്ഡി വിജയിച്ചു. 3000 വോട്ടുകൾക്ക്​ ബി.ജെ.പി സ്​ഥാനാർഥി ബി.എൻ. പ്രഹ്​ളാദനെ പിന്തള്ളിയാണ്​ സൗമ്യ വിജയം നേടിയത്​. 46 ശതമാനം വോട്ടുകൾ കോൺഗ്രസ്​ നേടിയപ്പോൾ 33.2 ശതമാനം വോട്ടുകൾ മാത്രമേ ബി.ജെ.പിക്ക്​ നേടാനായുള്ളൂ. 

എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10,256 വോട്ടിന്​ ലീഡ് ചെയ്ത ശേഷമാണ്​ സൗമ്യ 3000 വോട്ടിലേക്ക്​ താഴ്​ന്നത്​. കോൺഗ്രസ്​ വിജയം നേടിയതോടെ കർണാടകയിൽ കോൺ​ഗ്രസ്​- ജെ.ഡി.എസ്​ സഖ്യത്തിന്​ ഒരു സീറ്റുകൂടിയായി. 

മെയ്​ നാലിന്​ തെരഞ്ഞെടുപ്പ്​ റാലിക്കിടെ സിറ്റിങ് ബി.ജെ.പി എം.എൽ.എ ബി.എൻ. വിജയകുമാർ കുഴഞ്ഞു വീണതിനെ തുടർന്നാണ്​​ ജയനഗർ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചത്​​. പിന്നീട് ജൂൺ 11ന് വോട്ടെടുപ്പ് നടത്തി. 

വിജയകുമാറി​​ന്‍റെ സഹോദരൻ ബി.എൻ. പ്രഹ്​ളാദിനെയാണ്​ ബി.ജെ.പി ഇവിടെ സ്​ഥാനാർഥിയാക്കിയത്​. മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്​ഡിയുടെ മകളെയാണ്​ കോൺഗ്രസ്​ സ്ഥാനാർഥിയാക്കിയത്​. അതേസമയം, തങ്ങളുടെ​ സ്​ഥാനാർഥി കാലെഗൗഡയെ പിൻവലിച്ച്​ കോൺഗ്രസ്​ സ്​ഥാനാർഥിക്ക്​ സഖ്യകക്ഷിയായ ജെ.ഡി.എസ് ​പിന്തുണ നൽകുകയായിരുന്നു​.

വോട്ടർ തിരിച്ചറിയിൽ കാർഡ് പിടിച്ചെടുത്തതിനെ തുടർന്ന് മാറ്റിവെച്ച ബംഗളൂരു ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയിരുന്നു. കോൺഗ്രസി​ന്‍റെ സിറ്റിങ് എം.എൽ.എ മുനിരത്ന 41,162 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥി തുളസി മുനിരാജു ഗൗഡ രണ്ടാം സ്​ഥാനത്തും ജെ.ഡി.എസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്രക്ക് മൂന്നാം സ്ഥാനത്തുമെത്തി.  

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോ​െട്ടണ്ണൽ മെയ് ​15ന് നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റ് ലഭിച്ച കോൺഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേർന്ന്​ സർക്കാറുണ്ടാക്കുകയായിരുന്നു. 

Tags:    
News Summary - Jayanagar Election: Congress Candidate Sowmya Reddy Leading -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.