വസ്​ത്രാക്ഷേപം, ദ്രൗപദീ ശപഥം

മഹാഭാരതത്തിൽ  ദ്രൗപദിയെ കൗരവർ വസ്​ത്രാക്ഷേപം നടത്തിയതുപോലെ ജനാധിപത്യത്തിെൻറ ശ്രീകോവിലായ നിയമസഭയിൽ സാരി വലിച്ചുകീറപ്പെട്ടതിന് ജയലളിത ഇരയായി.

1989ൽ ഡി.എം.കെ ഭരണകാലത്തായിരുന്നു സംഭവം.  മാർച്ച് 25ന് ബജറ്റ് അവതരണം നടക്കവെ  പ്രതിഷേധവുമായി എണീറ്റപ്പോഴാണ് പ്രതിപക്ഷ നേതൃസ്​ഥാനം അലങ്കരിച്ചിരുന്ന ജയലളിതയുടെ സാരി വലിച്ചുകീറപ്പെട്ടത്. മുഖ്യമന്ത്രി കരുണാനിധിയും ഉറ്റ അനുയായി ദുരൈ മുരുകനും ആധുനിക കൗരവരെന്ന് ആക്ഷേപം കേട്ടു. ദ്രൗപദീശപഥം പോലെ ജയലളിത അന്നൊരു തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു –ഇനി മുഖ്യമന്ത്രിയാകാതെ  നിയമസഭയിലേക്കില്ല. രണ്ടു വർഷത്തിനു ശേഷം 1991ൽ തമിഴകം ജയലളിതയെ മുഖ്യമന്ത്രിയാക്കി.

പിന്നീടവർ അണ്ണാ ഡി.എം.കെ എന്ന പാർട്ടിയുടെ ഒരേയൊരു നേതാവായി. ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യ. ഇന്ത്യൻ പാർലമെൻറിലെ മൂന്നാമത്തെ ഏറ്റവും വലിയ പാർട്ടിയാണിപ്പോൾ അണ്ണാ ഡി.എം.കെ.

നിയമസഭാ– ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ചാണക്യനായ കരുണാനിധിയും ഡി.എം.കെയും അവർക്കുമുന്നിൽ തളർന്നുപോയി.  1991– 96 കാലത്തെ ഏകാധിപത്യ ഭരണത്തിലെ അഴിമതി ആരോപണങ്ങളിൽ തോഴി ശശികലക്കൊപ്പം ഭാഗഭാക്കായെങ്കിലും  അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ച ജയക്ക് മൂന്നു പതിറ്റാണ്ടിനു ശേഷം സംസ്​ഥാനത്ത് തുടർ ഭരണം നടത്താൻ ജനം വിധിയെഴുതി.   
 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.