Posted On
date_range Updated On
date_range ജയലളിത ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്ന്
ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ജയലളിത സുഖംപ്രാപിച്ചതായും സിംഗപ്പൂരില്‍ നിന്നത്തെിയ ഫിസിയോ തെറപ്പിസ്റ്റുകളുടെ പരിചരണത്തിലുള്ള അവര്‍ ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്നും എ.ഐ.എ.ഡി.എം.കെ അറിയിച്ചു. ‘അമ്മ’ ആരോഗ്യവതിയാണെന്നും സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും എ.ഐ.എ.ഡി.എം.കെ നേതാവ് പൊന്നയ്യന്‍ പറഞ്ഞു. സുപ്രധാന വിഷയങ്ങില്‍ പ്രമുഖ വ്യക്തികളുമായി ജലളിത ഇലക്ട്രോണിക് ഉപകരണത്തിന്‍െറ സഹായത്തോടെ സംവദിച്ചതായും പാര്‍ട്ടി വ്യക്തമാക്കി. ജലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിക്കും ലണ്ടനില്‍ നിന്നും ഡല്‍ഹി എ.ഐ.ഐ.എം.എസില്‍ നിന്നുമത്തെിയ ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായി പൊന്നയ്യന്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ജലീകരണത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.