ജമ്മു: ജമ്മു ജയിലിലുള്ള മലയാളിയായ ജതൻ മൂന്നര വർഷത്തിനുശേഷം ഭാര്യയും പിഞ്ചുമകളു മായി ഫോണിൽ സംസാരിച്ചു. മയക്കുമരുന്നു കേസിൽ വിചാരണ നേരിടുന്ന ഇദ്ദേഹം അംഫല്ല ജില്ല ജയിലിലാണ്. ഗാന്ധിജിയുടെ 150ാം ജന്മദിനത്തിലാണ് തടവുകാർക്ക് ഏർപ്പെടുത്തിയ ഈ സൗകര്യം ജമ്മു-കശ്മീർ ചീഫ് ജസ്റ്റിസ് ഗിത മിത്തൽ ഉദ്ഘാടനം ചെയ്തത്. ഇത് ഉപയോഗിക്കുന്ന ആദ്യ തടവുകാരനാണ് ജതൻ. ഇവിടെ 587 തടവുകാരാണുള്ളത്. മകൾക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ഇദ്ദേഹം ജമ്മുവിൽ അറസ്റ്റിലായത്.
മൂന്നര വർഷത്തിനിടെ മാതാപിതാക്കൾ തന്നെ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ, ഭാര്യയും മകളുമായി ആദ്യമായാണ് സംസാരിക്കുന്നതെന്നും ജതൻ പറഞ്ഞു. 10 മിനിറ്റാണ് സംസാരിച്ചത്. ഈ സൗകര്യം ഏർപ്പെടുത്തിയ അധികൃതരോട് നന്ദിയുണ്ടെന്നും ജമ്മുവിലെ ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്ന ജതൻ കൂട്ടിേച്ചർത്തു. കേരളത്തിൽ പ്രളയം ബാധിച്ചപ്പോഴാണ് താൻ ഏറെ ആശങ്കയിലായത്. അഭിഭാഷകനുമായി മാത്രമേ സംസാരിക്കാനായുള്ളൂ. എന്നാൽ, അദ്ദേഹത്തിനും കാര്യങ്ങൾ വ്യക്തമായി അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ കമ്പനി സൗജന്യമായാണ് ജയിലിൽ ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് ജയിൽ ഡി.ജി.പി വി.കെ. സിങ് പറഞ്ഞു. എന്നാൽ, ഇത് ഉപയോഗിക്കുന്നവർ ചെറിയ തുക നൽകണം. തെരഞ്ഞെടുത്ത ദിവസങ്ങളിൽ തടവുകാർക്ക് രണ്ട് അടുത്ത ബന്ധുക്കളോടും ഡോക്ടറോടോ അല്ലെങ്കിൽ അഭിഭാഷകനോടോ അഞ്ചു മിനിറ്റ് വീതം ഫോണിൽ സംസാരിക്കാം. കൊടും കുറ്റവാളികളായവർ ജയിൽ സൂപ്രണ്ടിെൻറ പ്രത്യേക അനുമതി വാങ്ങണം.
ജയിൽ നവീകരണത്തിെൻറ ഭാഗമായി തടവുകാർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ പുറത്തുനിന്നുള്ള ശബ്ദം കേൾക്കാത്ത പ്രത്യേക മുറികളും നിർമിച്ചിട്ടുണ്ട്. തടവുകാരുടെ മാനസിക സമ്മർദം കുറക്കുന്നതിെൻറ ഭാഗമായുള്ള ഫോൺ സൗകര്യം പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.