ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന ഗൂഢാലോചനയിൽ ഉമർ നബിയുടെ കൂട്ടാളി ജാസിർ ബിലാൽ വാനിയെ ഡൽഹി കോടതി പത്ത് ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ശ്രീനഗറിൽ നിന്ന് തിങ്കളാഴ്ചയാണ് അനന്ത്നാഗിലെ ഖാസിഗുണ്ഡ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണങ്ങൾക്ക് സാങ്കേതിക സഹായം നൽകാൻ ഡ്രോണുകൾ നിർമിക്കുകയും റോക്കറ്റുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തെന്നാണ് ജാസിർ ബിലാലിനെതിരായ കുറ്റാരോപണം.
അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ഡൽഹി ഓഖ്ലയിലുള്ള അൽ ഫലാഹ് ട്രസ്റ്റിന്റെ ഓഫിസിലും സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരുടെ ഓഫിസുകളിലും ഉൾപ്പെടെ തലസ്ഥാനത്തെ 25 സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ച 5.15 മുതൽ റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത പണമിടപാട് നിരോധന നിയമത്തിന് കീഴിൽ സർവകലാശാലക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.