​കോവിഡ്​ -19​; ജമ്മു, സാംബ ജില്ലകളിലെ സ്​കൂളുകൾ അടച്ചിട്ടു

​ജമ്മു: കോവിഡ്​ -19 റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ​ജമ്മു കശ്​മീരിലെ രണ്ടു ജില്ലകളിലെ പ്രൈമറി സ്​കൂളുകൾ അടച്ചിട്ടു. ജമ്മു, സാംബ ജില്ലകളിലെ സ്​കൂളുകളാണ്​ മാർച്ച്​ 31വരെ അടച്ചിട്ടതെന്ന്​ പ്രിൻസിപ്പൽ സെ​ക്രട്ടറി രോഹിത്​ കൻസൽ അറിയിച്ചു.

ഇറ്റലിയിലും ദക്ഷിണകൊറിയയിലും സന്ദർശനം നടത്തി തിരിച്ചെത്തിയ രണ്ടുപേർക്ക്​ ജമ്മു കശ്​മീരിൽ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്തിരുന്നു. ഇവർ ജമ്മുവിലെ ആശുപത്രിയിൽ ​ചികിത്സയിലാണ്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഇത​ുവരെ 31 പേർക്കാണ്​ കൊറോണ വൈറസ്​ റിപോർട്ട്​ ചെയ്​തത്​. ഇതിൽ 16പേർ ഇറ്റാലിയൻ പൗരന്മാരാണ്​.

Tags:    
News Summary - Jammu, Samba primary schools closed till March 31 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.