Posted On
date_range Updated On
date_range ജമ്മു-കശ്മീരിൽ ഈ വർഷാവസാനം തെരഞ്ഞെടുപ്പ് -രാജ്നാഥ്
ജമ്മു: ജമ്മു-കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കേന്ദ്രഭരണപ്രദേശമായി തരം താഴ്ത്തിയശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ സമയം പ്രഖ്യാപിക്കുന്നത്.
അതിർത്തി പുനർനിർണയ നടപടികൾ അവസാനിച്ചുവെന്നും ആകെ സീറ്റുകൾ 90 ആയെന്നും പറഞ്ഞ പ്രതിരോധ മന്ത്രി, കശ്മീരിൽ 47ഉം ജമ്മുവിൽ 43ഉം സീറ്റുകളാണുള്ളതെന്നും കൂട്ടിച്ചേർത്തു.
മഹാരാജാ ഗുലാബ് സിങ്ങിന്റെ അധികാരാരോഹണത്തിന്റെ 200ാം വാർഷികാഘോഷ ഭാഗമായി ജമ്മുവിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.