വനസംരക്ഷണം അനിവാര്യത -സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ വനങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീംകോടതി. ഝാർഖണ്ഡിലെ മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവേ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് വി. മോഹനയും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

നമ്മുടെ സ്വാഭാവിക ഇക്കോസിസ്റ്റം പൂർണമായും സംരക്ഷിക്കാൻ കഴിയുന്ന ചില സംസ്ഥാനങ്ങളുണ്ടെന്നും അതിലൊന്നാണ് ഝാർഖണ്ഡെന്നും മലിനീകരണ നിയന്ത്രണ ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. പാറ ഖനനത്തിന് അനുമതി നിഷേധിച്ച് ഏപ്രിലിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ബോർഡ് അപ്പീൽ നൽകിയത്. 

വനത്തിന്‍റെയോ വനഭൂമിയുടെയോ അതിരിനോടുചേർന്ന് പാറ ഖനനത്തിനോ സ്റ്റോൺ ക്രഷറുകൾ സ്ഥാപിക്കുന്നതിനോ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഹൈകോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സംരക്ഷിത വനങ്ങളുടെ നിശ്ചിത അതിരിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനാനുമതി നൽകാൻ പാടില്ലെന്ന് കഴിഞ്ഞ ജനുവരിയിലെ ഉത്തരവിൽ ഹൈകോടതി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Forest conservation is essential - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.